തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം നാളെ ആരംഭിക്കും. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മികച്ച വിജയം നൽകിയ വോട്ടർമാരോടുള്ള നന്ദി പ്രകടനവും , വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനം.
