THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, February 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News 'ഗവർണറുടെ നീക്കം സംസ്ഥാനത്തിനാകെ എതിരെ; ലീഗ് അത് തിരിച്ചറിഞ്ഞു; എന്നാൽ കോൺഗ്രസ് നേതാക്കൾ അങ്ങനെ...

‘ഗവർണറുടെ നീക്കം സംസ്ഥാനത്തിനാകെ എതിരെ; ലീഗ് അത് തിരിച്ചറിഞ്ഞു; എന്നാൽ കോൺഗ്രസ് നേതാക്കൾ അങ്ങനെ അല്ല’ : മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറെ തിരുത്തിക്കാൻ ആണ് ഇപ്പോഴത്തെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് പരാജയപ്പെട്ടാലല്ലേ, അപ്പോൾ അടുത്ത നടപടികൾ ആലോചിക്കാമെന്നും ഗവർണറെ പിൻവലിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറ‍ഞ്ഞു. ജനാധിപത്യ ഭരണത്തെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താൻ സമ്മതിക്കില്ല. കൊളോണിയൽ ഭരണത്തിന്റെ  നീക്കിയിരിപ്പാണ് ഗവർണർ പദവി. ആ സ്ഥാനം തിരിച്ചെടുക്കാത്തത് ജനാധിപത്യ മൂല്യം മുറുകെ പിടിക്കുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

adpost

സർക്കാരിനെതിരെ മാത്രമല്ല, സംസ്ഥാനത്തിനാകെ എതിരെയുള്ള നീക്കമാണിത്. ലീഗ് നേതാക്കൾ ആപത്ത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവർ ഗവർണറുടെ നീക്കത്തിന് എതിര് നിൽക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാക്കൾ അങ്ങനെ അല്ല, പ്രതിപക്ഷ നേതാവ് ബിജെപി തന്ത്രത്തിനു കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com