കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. പത്ത് മണിക്കൂറിലധികമാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഹാജരായത്. തുടർന്ന് 12 മണിക്കൂറുകൾക്ക് ശേഷമാണ് സിഎം രവീന്ദ്രനെ വിട്ടയക്കുന്നത്.

രവീന്ദ്രനെ ആദ്യ ദിവസമായ ഇന്നലെ 13 മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയക്കാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. രണ്ടു ദിവസങ്ങളിലുമായി 20 മണിക്കൂറിലധികം ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തു.
