തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചില ആലോചനകളുടെ ഭാഗമാണ്. കസ്റ്റംസിനും രമേശ് ചെന്നിത്തലയ്ക്കും ഒ രാജഗോപാലിനും ഒരേ സ്വരമാണുള്ളത്. പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് വെളിവാകുന്നതെന്നും മുഖ്യമന്ത്രി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെയുള്ള പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് നടന്നപ്പോള്‍ ആരാണ് ഉത്തരവാദികളെന്ന് ഫലപ്രദമായി അന്വേഷിച്ച് കണ്ടെത്തണമെന്ന നിലപാടാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ അന്വേഷണം ലൈഫ് പദ്ധതിയെ കുറിച്ചായെന്നും മുഖ്യമന്ത്രി.
