THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടി; ജെയ്ക്ക് സി തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടി; ജെയ്ക്ക് സി തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പുതുപ്പള്ളി: പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിന് വേണ്ടി മത ചിഹ്‌നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയതായി പരാതി. ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളിയിലെ വൈദികനുമെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക്കിനായി വോട്ട് തേടിയെന്ന് കാട്ടി മന്നം യുവജന വേദിയാണ് പരാതി നല്‍കിയത്.

യാക്കോബായ സഭയിലെ മെത്രാപൊലീത്തമാരുടെ ചിത്രങ്ങളോടൊപ്പം ജെയ്ക്കിന്റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇത് കൂടാതെ ജെയ്ക്കിന് വോട്ടു തേടിക്കൊണ്ടുള്ള വികാരിയുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. പ്രചാരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments