THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ശശി തരൂരിന് കോവിഡ് സ്‌ഥിരീകരിച്ചു

ശശി തരൂരിന് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിന്​ കോവിഡ്​ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ തരൂര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ വസതിയിൽ ക്വാറന്‍റീനിൽ പ്രവേശിച്ചിരിക്കുകയാണ്​ അദ്ദേഹം. അദ്ദേഹത്തിന്‍റെ സഹോദരിക്കും 85 വയസുള്ള അമ്മയ്​ക്കും കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചതിനെ തുടർന്നാണ്​ തരൂർ പരിശോധന നടത്തിയത്​.

സഹോദരി കാലിഫോര്‍ണിയയില്‍വെച്ച് ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. താനും അമ്മയും കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് ഏപ്രില്‍ എട്ടിന് എടുത്തിരുന്നു. അതിനാല്‍ തന്നെ കോവിഡ് വാക്‌സിനുകള്‍ക്ക് രോഗബാധയെ തടയാനികില്ലെന്ന് പ്രതീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് എല്ലാ കാരണങ്ങളുമുണ്ട്. വാക്‌സിന്‍ വൈറസ് ആഘാതത്തിന്റെ തീവ്രത കുറയ്ക്കുമെന്നും തരൂര്‍ ട്വിറ്റില്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് പോസിറ്റീവ് ആയ മൂന്നാമത്തെ മുതിർന്ന കോൺഗ്രസ് നേതാവാണ് ശശി തരൂർ എംപി. കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്കും കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments