THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഇരട്ട വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിനെയും കൊവാക്‌സിന്‍ നിര്‍വീര്യമാക്കും

ഇരട്ട വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിനെയും കൊവാക്‌സിന്‍ നിര്‍വീര്യമാക്കും

ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിനെ ഫലപ്രദമായി നിര്‍വീര്യമാക്കുമെന്ന് ഐ.സി.എം.ആര്‍. അറിയിച്ചു. ഇരട്ട വ്യതിയാനം വന്ന വൈറസിനെക്കൂടാതെ മറ്റ് വ്യതിയാനങ്ങളെയും നിര്‍വീര്യമാക്കാന്‍ കൊവാക്‌സിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പതിനാലായിരത്തിലധികം പേരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തിയിരുന്നു. ഇതില്‍ 1189 പേര്‍ക്കാണ് ആശങ്ക നല്‍കുന്ന വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്നാണ് ഇന്ത്യന്‍ ജീനോമിക് കണ്‍സോര്‍ഷ്യം അറിയിക്കുന്നത്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ക്കു പുറമേ ഇരട്ട മാറ്റം വന്ന വകഭേദവും ഇന്ത്യയില്‍ പലയിടത്തും കണ്ടെത്തിയിരുന്നു. ഇതു കൂടുതല്‍ അപകടം ചെയ്യുമെന്ന പഠനങ്ങള്‍ക്കിടെയാണ് ഐസിഎംആറിന്റെ നിര്‍ണായക പഠനം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments