THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf കോവിഡ് വ്യാപനം: പ്രൈമറി ക്ലാസുകൾ ഓൺലൈനിൽ മാത്രം

കോവിഡ് വ്യാപനം: പ്രൈമറി ക്ലാസുകൾ ഓൺലൈനിൽ മാത്രം

ഒമാൻ: പ്രൈമറി ക്ലാസുകൾ ഓൺലൈനിൽ മാത്രമായിരിക്കുമെന്ന് ഒമാൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലും സ്‌കൂളുകളിലെ പ്രൈമറി ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമായി പരിമിതപ്പെടുത്തും. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഈ മാസം 16 ഞായാറാഴ്ച മുതൽ നാലാഴ്ച ഓൺലൈനായി ക്ലാസുകൾ തുടരാനാണ് സുപ്രീം കമ്മിറ്റി യോഗത്തിന്റെ തീരുമാനം.

ജനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്നും വാണിജ്യ സ്ഥാപനങ്ങൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നും സുപ്രീം കമ്മിറ്റി അഭ്യർത്ഥിച്ചു. ഹാളുകളിലും കായിക വേദികളിലും 50 ശതമാനത്തിൽ കൂടുതൾ ആളുകൾക്കു പ്രവേശനം അനുവദിക്കരുതെന്നും മറ്റു കോവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments