THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, June 30, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊറോണ മരണനിരക്ക് കേരളം മറച്ചു വയ്ക്കുന്നു; വിമർശനവുമായി വിദഗ്ധർ

കൊറോണ മരണനിരക്ക് കേരളം മറച്ചു വയ്ക്കുന്നു; വിമർശനവുമായി വിദഗ്ധർ

തിരുവനന്തപുരം: കേരളത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്ക് സർക്കാർ മറച്ചുവയ്ക്കുന്നതായി വിദഗ്ധർ. കഴിഞ്ഞ 15 ദിവസംകൊണ്ട് 628 പേർ കൊറോണ മൂലം മരിച്ചുവെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്. എന്നാൽ ഇത് കൃത്യമായ കണക്കുകളല്ലെന്നും , യഥാർത്ഥ മരണനിരക്ക് സർക്കാർ മറച്ചു വയ്ക്കുകയാണെന്നുമാണ് വിമർശനം. ഓരോ ദിവസവും 50 നുമുകളില്‍ മരണങ്ങളാണ് ഔദ്യോഗിക കണക്കായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വെറും ആറു ദിവസത്തിനുളളില്‍ 320 പേരുടെ ജീവന്‍പൊലിഞ്ഞു.

വാർത്താ ചാനലുകളിലും ,പത്രങ്ങളിലും വരുന്ന കൊറോണ മരണങ്ങളും , സർക്കാർ പുറത്തു വിടുന്ന കൊറോണ മരണങ്ങളും തമ്മിലും അന്തരമുണ്ട്. പല ജില്ലകളുടേയും മരണക്കണക്കും സംസ്ഥാനതലത്തില്‍ നല്കുന്ന കണക്കുകളും തമ്മില്‍ കാര്യമായ അന്തരമുണ്ട്. പ്രായമായവരില്‍ കൂടുതല്‍ പേരും വാക്സീന്‍ സ്വീകരിച്ചതിനാല്‍ ഇവരില്‍ രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം വാക്സീനെടുക്കാത്ത ചെറുപ്പക്കാരില്‍ മരണ നിരക്കുയരുന്നതും ആശങ്കയാണ്. ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു. രോ​ഗികളെ മാറ്റിപാർപ്പിക്കാനും ചികിത്സ നൽകുന്നതിനുമായി നിലവിലുള്ള സൗകര്യങ്ങൾ തികയാതെ വന്നേക്കും എന്ന ആശങ്കയെ തുടർന്ന് കേരളം റെയിൽവേ കോച്ചുകളും തേടുന്നുണ്ട്. നെഗറ്റീവായ ശേഷവും ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അതീവ കരുതലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.

കൊറോണ രണ്ടാം തരംഗത്തിൽ ലക്ഷണങ്ങളില്ലാതെ വീടുകളിൽ കഴിയുന്നവരും , പിന്നീട് ഓക്സിജൻ നിരക്ക് താഴ്ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രികളിൽ എത്തുന്നുണ്ട്. ഇത്തരക്കാരുടെ എണ്ണവും കൂടുന്നു. ഏപ്രിൽ അവസാനം ഐസിയുകളിൽ 1218 പേരും വെന്‍റിലേറ്ററുകളില്‍ 347 പേരുമായിരുന്നു ചികില്‍സയില്‍ എങ്കിൽ ഇന്ന് ഐസിയുവില്‍ രണ്ടായിരത്തിലേറെപ്പേര്‍ ചികിത്സയിലുണ്ട്.വെന്റിലേറററുകളില്‍ എണ്ണൂറ്റി ഏഴുപേരും. ശ്മശാനങ്ങൾ പോലും നിറയുന്നതായാണ് റിപ്പോർട്ടുകളും.കഴിഞ്ഞ ദിവസങ്ങളിലെ ബുക്കിങ് തലേദിവസങ്ങളിലേ പൂർത്തിയായിരുന്നു. ഇന്നലെ മുതൽ വിറകു ശ്മശാനങ്ങളിലും കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments