ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗിയെ ആശുപത്രിയിലേക്ക് ബൈക്കിൽ കൊണ്ടുപോകുന്നതിൻറെ ദൃശ്യങ്ങൾ ചർച്ചയായി. പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ബൈക്കിലിരുത്തി മാറ്റിയത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഓക്സിജൻ സൗകര്യമില്ലെന്നും രോഗിയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് ഇല്ലാത്തതിനാൽ ബൈക്കിൽ കൊണ്ടുപോകുകയായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. ഇവിടെ ഡോക്ടർമാരില്ലെന്നും ശുചീകരണത്തിന് എത്തിയവരാണ് പിപിഇ കിറ്റ് ധരിച്ച് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം അന്വേഷിക്കാൻ ഡിഎംഒയ്ക്ക് കളക്ടർ നിർദ്ദേശം നൽകി. ഹോം ക്വാറന്റീനിൽ ഇരിക്കാൻ പറ്റുന്ന കൊവിഡ് രോഗികൾക്ക് വീട്ടിൽ സൌകര്യമില്ലെങ്കിൽ അവർക്ക് താമസിക്കാൻ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡൊമിസിലറി കേയർ സെന്ററിൽ നിന്നാണ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആംബുലൻസ് എത്തുന്നതിന് തൊട്ടുമുൻപ് സന്നദ്ധപ്രവർത്തകർ രോഗിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് കളക്ടർ പ്രതികരിച്ചത്. റോഡിലൂടെ ബൈക്കിലിരുത്തി കൊറോണ രോഗിയെ കൊണ്ടുപോകാൻ പാടില്ലായിരുന്നുവെന്നും കളക്ടർ പറഞ്ഞു.
Recent Comments
സ്വപ്നയുടെ 164 സ്റ്റേറ്റ്മെന്റ് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിച്ചുകൂടെ?; മുഖ്യമന്ത്രിയുടെ മറുപടി
on
മലയാളഭാഷാ സാഹിത്യ പഠനവിഭാഗം സ്ഥിരപ്പെടുത്തുന്നതിനായി യൂണിവേഴ്സിറ്റി സാമ്പത്തിക സമാഹരണം നടത്തുന്നു
on