THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സി പി എം ജില്ലാ സമ്മേളനം

സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സി പി എം ജില്ലാ സമ്മേളനം

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിനും സർക്കാരിനും വിമർശനം. രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്ക്കൊത്ത് വളർന്നില്ല. പൊലീസ് പിടിച്ചുപറിക്കാരായി മാറി. ആഭ്യന്തരവകുപ്പ് നോക്കുകുത്തിയെന്നും വിമർശനം. എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന കാലത്ത് പൊലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ അതുപോലുമില്ല എന്നും വിമർശനമുണ്ടായി. പാർട്ടി ഇടപെടലില്ലാത്ത സർക്കാർ എന്നത് പ്രാദേശിക നേതൃത്വത്തിലുള്ളവർക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്ന് വിമർശനം.

മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയാണ്. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞതിനെയും അംഗങ്ങൾ വിമർശിച്ചു. മന്ത്രിമാരുടെ ഓഫിസുകളിൽ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നെന്നും തുടർന്ന് സംസാരിച്ച പല പ്രതിനിധികളും വിമർശിച്ചു. ആരുടെയും ക്വട്ടേഷൻ പിടിച്ചല്ല, ജനങ്ങളുടെ ആവശ്യത്തിനാണ് മന്ത്രിമാരുടെ ഓഫിസിൽ പോകുന്നത്. എന്നാൽ ആരുടെയോ ക്വട്ടേഷനുമായിവന്നിരിക്കുന്നു എന്ന ധാരണയിലുള്ള സംസാരമാണ് അവിടെയുള്ള ഉദ്യോഗസ്ഥരുടേത്. സാധാരണ പാർട്ടിയംഗങ്ങളുടെ കൂടി വിയർപ്പാണ് ഈ സർക്കാർ എന്ന് മനസിലാക്കണമെന്നാണ് ഒരു പ്രതിനിധി തുറന്നടിച്ചത്. സമ്മേളനത്തിൻ്റെ രണ്ടാം ദിനമായ ഇന്നും പൊതുചർച്ച തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments