THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സിപിഎം-ബിജെപി സംഘ‍ർഷം: ബിജെപിയുടെ ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവർത്തക‍ർ ആക്രമിച്ചെന്ന് പരാതി

സിപിഎം-ബിജെപി സംഘ‍ർഷം: ബിജെപിയുടെ ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവർത്തക‍ർ ആക്രമിച്ചെന്ന് പരാതി

തിരുവനന്തപുരം: കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘ‍ർഷം. തങ്ങളുടെ ബൂത്ത് ഏജന്റുമാരെ ആക്രമിച്ചെന്ന് ബിജെപി പ്രവർത്തകർ പരാതി നൽകി. സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഒരാൾക്ക് പരിക്കേറ്റെന്നുമാണ് ബിജെപിയുടെ ആരോപണം. കാട്ടായിക്കോണത്ത് നേരത്തെയും ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്ലക്സ് ബോർഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അടിയന്തരമായി ക്രമിനലുകളെ കസ്റ്റഡിയിൽ എടുക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments