Monday, November 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'എനി ടൈം മണി'; കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കമ്പനി ഡയറക്ടര്‍ മുങ്ങി, കേസ് ജില്ലാ...

‘എനി ടൈം മണി’; കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കമ്പനി ഡയറക്ടര്‍ മുങ്ങി, കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്

കോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കോഴിക്കോട്ടെ എനി ടൈം മണി പ്രൈവറ്റ് ലിമിറ്റഡിനെതിരായ കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജീവനക്കാരില്‍ നിന്ന് മാത്രം 15 കോടിയോളം രൂപ കമ്പനി തട്ടിയെടുത്തതായാണ് കണക്ക്. കമ്പനിയുടെ പേരിലുള്ള വസ്തുവകകൾ കണ്ടു കെട്ടണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ജീവനക്കാരുടെ തീരുമാനം.

കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ കണ്ണൂര്‍ അര്‍ബന്‍ നിധി പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹോദര സ്ഥാപനമാണ് കോഴിക്കോട് പാലാഴി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന എനി ടൈം മണി പ്രൈവറ്റ് ലിമിറ്റഡ്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുക്കുകയാണ് കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡ് ചെയ്തതെങ്കില്‍ ജോലിക്കായി ലക്ഷങ്ങള്‍ നിക്ഷേപം സ്വീകരിച്ച് ജീവനക്കാരെ വഞ്ചിക്കുകയാണ് എനി ടൈം മണി ലിമിറ്റഡ് ചെയ്തത്.

ജീവനക്കാരുടെ പരാതിയില്‍ പന്തീരങ്കാവ് പൊലീസ് ആദ്യം രണ്ട് കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പന്തീരങ്കാവ്, പന്നിയങ്കര, മുക്കം, കൊയിലാണ്ടി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പരാതികള്‍ എത്താന്‍ തുടങ്ങിയതോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. 180 ജീവനക്കാരാണ് കോഴിക്കോട് പാലാഴിയിലെ എനി ടൈം മണി ഓഫീസില്‍ ജോലി ചെയ്തിരുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments