THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഡാലസ് മാധ്യമ പ്രവർത്തകയും മുൻ ടിവി ജേർണലിസ്റ്റുമായ ജോസ്‌ലിൻ അന്തരിച്ചു

ഡാലസ് മാധ്യമ പ്രവർത്തകയും മുൻ ടിവി ജേർണലിസ്റ്റുമായ ജോസ്‌ലിൻ അന്തരിച്ചു

ഡാലസ്: നോർത്ത് ടെക്സസിലെ ആദ്യ വനിത വെതർ കാസ്റ്റർ, നാലു പതിറ്റാണ്ടിലധികം ഡാലസിലെ മാധ്യമപ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ച ജോസ്‌ലിൻ കെ. വൈറ്റ് അന്തരിച്ചു. 68 വയസ്സായിരുന്നു.

1953 മാർച്ച് 9 ന് ഡാലസിലായിരുന്നു ഇവരുടെ ജനനം. ലിറ്റിൽ റോക്കിലെ യൂണിവേഴ്സിറ്റി ഓഫ് അർക്കൻസാസിൽ നിന്നും ആർട്സ്, ജര്‍ണലിസം എന്നീ വിഷയങ്ങളിൽ ബിരുദം നേടി. പ്രാദേശിക തലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ജോസ്‍‌ലിൻ നിരവധി ചാരിറ്റി സംഘടനകളിൽ വോളൻറ്റിയറായും പ്രവർത്തിച്ചു‌. ടെലിവിഷൻ റിപ്പോർട്ടറായി പ്രവർത്തിച്ച ഇവർക്കു നിരവധി അവാർഡുകള്‍ ലഭിച്ചിട്ടുണ്ട്.

ഭർത്താവ് കിം. മാതാവ് ജോയ്സ് വൈറ്റ്, മകൻ ബ്രാഡ്. മെമ്മോറിയൽ സർവീസ് പിന്നീട്. വിവരങ്ങൾക്ക് [email protected]

റിപ്പോർട്ട്: പി പി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments