THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനം വര്‍ധനവ്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വർധിപ്പിച്ചു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാല് ശതമാനം വര്‍ധനവോടുകൂടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനമായി ഉയരും.

adpost

പണപ്പെരുപ്പം കണക്കിലെടുത്താണ് ക്ഷാമബത്ത വർധിപ്പിക്കാൻ തീരുമാനിച്ചത്. ജീവനക്കാർക്കും പെൻഷൻകാർക്കും ഇത് ബാധകമാണ്. 50 ലക്ഷത്തോളം ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും പുതിയ തീരുമാനത്തിന്‍റെ പ്രയോജനം ലഭിക്കും.

adpost

നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത 34 ശതമാനമാണ്. ഇതാണ് നാല് ശതമാനം വര്‍ധിപ്പിച്ചത്. നേരത്തെ മാർച്ചിൽ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2022 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഡിഎ കൂട്ടിയത്.

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com