THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America പിതാവിന്റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം

പിതാവിന്റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം

വെര്‍ജിനിയ: വീടിനു പുറകിലുള്ള വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പുറകിലേക്ക് എടുക്കുന്നതിനിടയില്‍ പെട്ടെന്ന് ഓടിയെത്തിയ രണ്ടു വയസുകാരന്‍ വാഹനത്തിനടിയില്‍പ്പെട്ടു ദാരുണമായി മരിച്ചു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലിസ് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.2005 ഫോര്‍ഡ് എഫ് 350 ആയിരുന്നു പിതാവ് ഓടിച്ചിരുന്നതെന്നും പോലിസ് വെളിപ്പെടുത്തി. പിതാവ് കുട്ടിയെ വീടിനകത്താക്കി യാത്ര പറഞ്ഞു പുറത്തിറങ്ങിയതായിരുന്നു. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. രണ്ടു വയസ്സുകാരന്റെ സഹോദരി സംഭവത്തിനു ദൃക്‌സാക്ഷിയാണെന്നു മാതാവ് പറഞ്ഞു. എന്താണു സംഭവിച്ചതെന്നു പറയാന്‍ പോലും പിതാവിനായില്ല. മദ്യമോ, മറ്റു മയക്കുമരുന്നോ അല്ല സംഭവത്തിനു കാരണമെന്നും സംശയാസ്പദമായി ഒന്നും ഇല്ലെന്നും അന്വേഷണം തുടരുമെന്നും പൊലിസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments