THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഇന്ത്യൻ വംശജനായ ഗണിതശാസ്ത്രജ്ഞൻ അമേരിക്കയിൽ മരിച്ച നിലയിൽ

ഇന്ത്യൻ വംശജനായ ഗണിതശാസ്ത്രജ്ഞൻ അമേരിക്കയിൽ മരിച്ച നിലയിൽ

ന്യൂയോർക്ക് : അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഗണിതശാസ്ത്രജ്ഞൻ ശുവ്രോ ബിസ്വാസിനെ അമേരിക്കയിലെ ഹഡ്‌സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. ഇയാൾക്കെതിരെ മാൻഹാട്ടൻ സുപ്രീം കോടതിയിൽ കേസ് ഉണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കെട്ടിടത്തിന് തീയിടുക, കത്തിയൂരി ഭയപ്പെടുത്തുക എന്നിങ്ങനെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മാനസിക പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്തതാകാം എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ക്രിപ്‌റ്റോ കറൻസി സെക്യൂരിറ്റി പ്രോഗ്രാമിൽ പ്രവർത്തിച്ചിരുന്ന ഇയാൾ അധികം ആരോടും സംസാരിച്ചിരുന്നില്ല. നിരന്തരം ഒരു ന്യൂറോളജിസ്റ്റിനെ സന്ദർശിച്ചിരുന്നെന്നും അത് എന്തിനാണെന്നറിയില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ആരോടും സംസാരിക്കാതിരുന്ന ശുവ്രോയെ പറഞ്ഞ് മനസിലാക്കാനും സംസാരിപ്പിക്കാനും ശ്രമം നടത്തിയിരുന്നു. എന്നാൽ ശുവ്രോ അതിന് തയ്യാറായില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments