THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news അർബുദ രോഗികൾക്ക് ജില്ലാതലത്തിൽ പരിശോധനാ സൗകര്യം ഒരുക്കി ആരോഗ്യവകുപ്പ്

അർബുദ രോഗികൾക്ക് ജില്ലാതലത്തിൽ പരിശോധനാ സൗകര്യം ഒരുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് സമയത്ത് അര്‍ബുദ രോഗികള്‍ക്ക് ജില്ലാതലത്തിൽ പരിശോധനാ സൗകര്യം ഒരുക്കി ആരോഗ്യവകുപ്പ്. അര്‍ബുദ ചികില്‍സ വൈകിയാല്‍ രോഗം ഗുരുതരമാകും എന്നതിനാലാണ് ജില്ലാതലത്തില്‍ പരിശോധനാ സൗകര്യമൊരുക്കുന്നത്. തുടര്‍പരിശോധന മാത്രം ആവശ്യമുളളവര്‍ ആര്‍ സി സിയിലേയ്ക്ക് വരേണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ അപോയ്മെന്റ് എടുത്തിട്ടുള്ളവര്‍ക്ക് വെര്‍ച്വല്‍ ഒ.പി, ഇ സഞ്ജീവനി, ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ഇത് സംബന്ധിച്ച അറിയിപ്പ് രോഗികളുടെ ഫോണില്‍ ലഭിക്കും. നേരിട്ട് ഡോക്ടറെ കാണാന്‍ നിര്‍ദേശിച്ചിട്ടുള്ളവര്‍, ലഭിച്ചിരിക്കുന്ന സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമേ ആശുപത്രിയില്‍ പ്രവേശിക്കാവു. രണ്ടുപേരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പെന്‍ഷന്‍, ചികില്‍സ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വാങ്ങാം‌ം. മററു ജില്ലകളിലുളളവര്‍ക്ക് സമീപത്തുളള ജില്ലാ താലൂക്ക് ആശുപത്രികളെ ആശ്രയിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments