THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news സൈക്കിൾ വാങ്ങാൻ കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഏഴാം ക്ലാസ് വിദ്യാർഥി

സൈക്കിൾ വാങ്ങാൻ കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഏഴാം ക്ലാസ് വിദ്യാർഥി

കൊപ്പം: സൈക്കിൾ വാങ്ങാൻ കരുതിയ തുക മുഖ്യമന്ത്രിയുടെ വാക്സീൻ ചാലഞ്ചിലേക്ക് നൽകി ഏഴാം ക്ലാസ് വിദ്യാർഥി. കൊപ്പം പഞ്ചായത്തിലെ മേൽമുറി പുളിയേങ്കിൽ ജംഷീറിന്റെ മകൻ മുബഷിർ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച 1700 രൂപയാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് നൽകിയത്. തന്റെ ഏറെ കാലത്തെ ആഗ്രഹമാണു സ്വന്തമായി ഒരു സൈക്കിൾ. ഇതിനായി ഹുണ്ടികയിൽ സ്വരൂപിച്ച തുക വാക്സിൻ ചാലഞ്ചിലേക്ക് നൽകുകയാണ് എന്ന് അറിയിച്ചതോടെ മാതാപിതാക്കളും പിന്തുണ നൽകി. കൊപ്പം പഞ്ചായത്ത് അധ്യക്ഷൻ ടി. ഉണ്ണിക്കൃഷ്ണനു തുക കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments