THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ചികിത്സ ലഭിക്കാതെ കോവിഡ്​ രോഗി മരിച്ചു; ഡോക്ടർമാരെ ആക്രമിച്ച്​ ബന്ധുക്കൾ

ചികിത്സ ലഭിക്കാതെ കോവിഡ്​ രോഗി മരിച്ചു; ഡോക്ടർമാരെ ആക്രമിച്ച്​ ബന്ധുക്കൾ

ന്യൂഡൽഹി: കോവിഡ്​ ദുരന്തമായി മാറിയ ഡൽഹിയിൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. ആശുപത്രികൾ തിങ്ങിനിറഞ്ഞതിനാൽ മതിയായ ചികിത്സ ലഭിക്കാതെ നിരവധി പേരാണ്​ മരിക്കുന്നത്​. ഇത്​ പലപ്പോഴും ബന്ധുക്കളെ വൈകാരിക പ്രതികരണത്തിലേക്ക്​ നയിക്കുകയാണ്​.

കിടക്കകളുടെ അഭാവം കാരണം ​െഎ.സി.യുവിൽ പ്രവേശനം ലഭിക്കാതെ 62കാരി മരണത്തിന്​ കീഴടങ്ങിയതോടെ ബന്ധുക്കൾ അക്രമാസക്​തരായി. ചൊവ്വാഴ്​ച രാവിലെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ്​ സംഭവം. തിങ്കളാഴ്​ച രാത്രിയാണ്​ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ ആരോഗ്യസ്​ഥിതി മോശമായെങ്കിലും​ ​െഎ.സി.യുവിലേക്ക്​ മാറ്റാനായില്ല.

തുടർന്ന്​ ഇവർ മരണത്തിന്​ കീഴടങ്ങി. ഇതോടെ നിയന്ത്രണം വിട്ട ബന്ധുക്കൾ ഡോക്​ടർമാരെയും നഴ്​സുമാരെയും വളഞ്ഞിട്ട്​ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഏതാനും പേർക്ക്​ പരിക്കേറ്റു. ആശുപത്രിയിലെ സുരക്ഷജീവനക്കാരും പൊലീസും എത്തിയാണ്​ സ്​ഥിതിഗതികൾ നിയന്ത്രിച്ചത്​.

അക്രമത്തി​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. മാസ്​കണിഞ്ഞ്​ ചാരനിറത്തിലുള്ള ഷർട്ട് ധരിച്ചയാൾ വലിയ വടി ഉപയോഗിച്ച് ആക്രമിക്കുന്നത്​ വിഡിയോയിൽ കാണാം. ഇയാളെ തടഞ്ഞുവെക്കാൻ സുരക്ഷജീവനക്കാർ ശ്രമിക്കുന്നുണ്ട്​. കൂടാതെ ഒരു സ്​ത്രീ അയാളെ അടിക്കൂ എന്ന്​ പറയുന്നതും കേൾക്കാം. അതേസമയം, പരാതി ലഭിക്കാത്തതിനാൽ കേസ്​ എടുത്തിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments