THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മുഖ്യമന്ത്രിക്കു കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ട: പിണറായി

മുഖ്യമന്ത്രിക്കു കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ട: പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കു കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ടെന്ന് പിണറായി വിജയന്‍. പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ലെന്നും പിന്നാലെ കൂടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടിയാണ് സുപ്രീം. പി. ജയരാജന്‍ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതയാണ്. അതിലെന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.

എവിടെയെങ്കിലും പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ പോലും സ്‌നേഹം പ്രകടിപ്പിക്കുകയാണ്. ആളുകളുടെ സ്‌നേഹപ്രകടനം എല്‍ഡിഎഫിനോടുള്ള അഭിനിവേശമാണ്. ഇതെല്ലാം കണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും തോന്നാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല.

സ്‌നേഹപ്രകടനങ്ങളും ആവേശപ്രകടനങ്ങളും കാണുമ്പോള്‍ ഇതെല്ലാം എന്റെ കേമത്തരമാണെന്ന തോന്നി തലയ്ക്ക് വല്ലാതെ കനം കൂടിയാല്‍ അതൊരു പ്രശ്‌നമായി മാറും. കമ്യൂണിസ്റ്റുകാര്‍ക്ക് സാധാരണ അത് ഉണ്ടാകാറില്ല. തോന്നിയാല്‍ പാര്‍ട്ടി തിരുത്തും. എന്റെ കാര്യത്തില്‍ അത്തരം ധാരാളം ആവേശപ്രകടനങ്ങള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടൊന്നും എന്റെ രീതിയില്‍ വ്യത്യാസം വരില്ല. ഒരു കമ്യൂണിസ്റ്റുകാരന്‍ കാത്തു സൂക്ഷിക്കേണ്ട ജാഗ്രത പാലിച്ച് മുന്നോട്ടുപോകും-പിണറായി പറഞ്ഞു. മാധ്യമ സിന്‍ഡിക്കേറ്റെന്നു പറയുന്നില്ല, പക്ഷേ ഇത് വിലയ്‌ക്കെടുക്കലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments