THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഡോ. അനുപമ ഗോട്ടിമുകുള – ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻസ് പ്രസിഡന്റ്

ഡോ. അനുപമ ഗോട്ടിമുകുള – ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻസ് പ്രസിഡന്റ്

ഷിക്കാഗോ ∙ അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (AAPI) 2021–2022 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. നിലവിലുള്ള പ്രസിഡന്റ് ഡോ. സുധാകറാണ് അമേരിക്കയിലെ ഏറ്റവും വലിയ എത്ത്നിക്ക് മെഡിക്കൽ ഓർഗനൈസേഷന്റെ ഭാരവാഹികളായി ഡോ. അനുപമ ഗോട്ടി മുകുള (പ്രസിഡന്റ്), ഡോ. അജ്ഞന സമദാർ (വൈസ് പ്രസിഡന്റ്), ഡോ. സതീഷ് കാതുള (സെക്രട്ടറി), ഡോ. കൃഷ്ണൻ കുമാർ (ട്രഷറർ) എന്നിവരെ ചീഫ് ഇലക്ഷൻ ഓഫിസർ ഡോ. സീമാ അറോറയുടെ അംഗീകാരത്തോടെ പ്രഖ്യാപിച്ചത്.

മാസങ്ങളോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം ശാന്തമായി ഇലക്ട്രോണിക് പ്രോസസിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഇലക്ട്രോണിക് സംവിധാനം വഴി തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചതെന്നു ചീഫ് ഇലക്ഷൻ ഓഫിസർ ഡോ. അറോറ അറിയിച്ചു. രണ്ടു വർഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. തിരഞ്ഞെടുപ്പിൽ സഹകരിച്ച എല്ലാവരോടും അറോറ നന്ദി അറിയിച്ചു.
പ്രസിഡന്റ് ഇലക്ടായി ഡോ. രവി കോലി, ബോഡ് ഓഫ് ട്രസ്റ്റീസ് അധ്യക്ഷയായി ഡോ. കുസും പഞ്ചാബി, അംഗങ്ങളായി ഡോ. സൗമ്യ, ഡോ. അയിഷ സിംഗ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
യുഎസ്എയിൽ 80,000 ഫിസിഷ്യന്മാരെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും വലിയ ഡോക്ടറന്മാരുടെ സംഘടനയാണ് എഎപിഐ. കൂടുതൽ വിവരങ്ങൾക്ക് : www.aapiusa.ng

റിപ്പോർട്ട്: പി പി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments