THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf കുവൈറ്റിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി

കുവൈറ്റിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈറ്റിൽ വീണ്ടും ഭൂചലനം. ഇന്ന് കാലത്ത് പ്രാദേശിക സമയം 9.45 ഓടുകൂടിയാണ് രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ദക്ഷിണ ഇറാനിലെ ബുഷ്റ പ്രദേശത്ത് ഇന്നുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ആണ് കുവൈത്തിൽ അനുഭവപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പമാപിനിയിൽ 5.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇറാന്റെ ആണവ നിലയം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇത്. എന്നാൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത് അഞ്ചാമത്തെ തവണയാണ് കുവൈറ്റിൽ ഭൂചലനം ഉണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments