കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ സ്വത്തുക്കൾ കണ്ടു കെട്ടാൻ എൻഫോഴ്മെൻ്റ്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നൽകാനിരിക്കെയാണ് ഇ.ഡിയുടെ ഉത്തരവ്. സ്വപ്നയുടെ ബാങ്ക് ലോക്കറിലും സന്ദീപിൻ്റെ അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം രൂപ കണ്ടു കെട്ടി. ബാക്കി സ്വത്തുക്കളെ കുറിച്ച് അന്വേഷണം തുടരുന്ന കാര്യം കോടതിയെ അറിയിക്കുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
