THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഈജിപ്തിൽ ട്രെയിൻ അപകടത്തിൽ 16 പേർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

ഈജിപ്തിൽ ട്രെയിൻ അപകടത്തിൽ 16 പേർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

കെയ്‌റോ: കെയ്‌റോയ്ക്ക് വടക്ക് കലുബിയയിൽ ട്രെയിൻ പാളം തെറ്റി 16 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ മൻസൂറയിൽ നിന്ന് കെയ്‌റോയിലേക്കുള്ള യാത്രാമധ്യേയാണ് ട്രെയിൻ അപകടമുണ്ടായത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി അപകടകാരണം അന്വേഷിക്കാൻ ഒരു സമിതി രൂപീകരിക്കാൻ നിർദ്ദേശം നൽകി.

കെയ്‌റോയിൽ നിന്ന് ഡെൽറ്റ നഗരമായ മൻസൂറയിലേക്ക് പോകുന്ന ട്രെയിനിന്റെ നാല് ബോഗികൾ ട്രാക്കിൽ നിന്ന് തെന്നിമാറിയതായി ഈജിപ്ത് മന്ത്രിസഭ പ്രസ്താവനയിൽ പറഞ്ഞു. ഡസൻ കണക്കിന് ആംബുലൻസുകൾ സൈറ്റിലേക്ക് അയച്ചതായും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം നടന്ന ട്രെയിൻ അപകടത്തിൽ 20 പേർ മരിച്ചിരുന്നു. ഡ്രൈവറെയും മറ്റ് റെയിൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments