കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎൽഎ െപരുമ്പാവൂരില്‍ മടങ്ങിയെത്തി. മുന്‍കൂര്‍ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് മടങ്ങിവരവ്. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിലപാട് കോടതിയോട് പറഞ്ഞിട്ടുണ്ട്. ഏത് വകുപ്പുവേണമെങ്കിലും ചുമത്താം. കോടതിയില്‍ പരിപൂര്‍ണവിശ്വാസമാണ്. കെപിസിസി പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചു. പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു.

മാറിനിന്നതല്ല, കോടതിക്ക് മുന്നിലായിരുന്നു. ഒളിവില്‍ പോയിട്ടില്ല, കോടതിക്ക് മുന്നില്‍ തന്റെ അപേക്ഷ ഉണ്ടായിരുന്നെന്ന് എല്‍ദോസ് പറഞ്ഞു. നാളെ കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
