THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ട്വിറ്റർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഇലോൺ മസ്ക്

ട്വിറ്റർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഇലോൺ മസ്ക്

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട ഇലോൺ മസ്കിന്റെ നടപടി ഏറെ വിമർശിക്കപ്പെട്ടിരുന്നു. ആദ്യം 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ട മസ്ക് പിന്നാലെ കരാർ ജീവനക്കാരെയും പുറത്താക്കിയിരുന്നു. ആകെ 60 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ട ശേഷം ഇനി പുറത്താക്കലുകൾ ഉണ്ടാകില്ലെന്ന് ട്വിറ്റർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ട്വിറ്ററിൽ ജോലി തുടരുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ് ഇലോൺ മസ്ക്. ഇവരുടെ ജോലിഭാരം ഉയർത്തുകയും മിക്ക ആനുകൂല്യങ്ങളും എടുത്തുകളയുകയും ചെയ്തിരിക്കുകയാണ്.

adpost

ജീവനക്കാരുടെ വീടുകളിലേയ്ക്ക് നൽകിപ്പോന്നിരുന്ന സൗജന്യ ഇന്റർനെറ്റ് സേവനം, ടീം ആക്ടിവിറ്റികൾക്ക് നൽകിയിരുന്ന ഫണ്ട് ഉൾപ്പടെയുള്ളവ ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. ഈ കടുത്ത തീരുമാനത്തിന് പിന്നിലെ കാരണം മസ്ക് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ നിർത്തലാക്കിയിരിക്കുന്ന ആനുകൂല്യങ്ങൾ സമീപ ഭാവിയിൽത്തന്നെ തിരിച്ചുകൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്.

adpost

കമ്പനിയിലെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ ആനുകൂല്യങ്ങൾ തിരികെക്കൊണ്ടുവരുമെന്നാണ് വിവരങ്ങൾ. കൂടാതെ ജീവനക്കാരോട് ഓരോ ആഴ്ചയിലേയും തൊഴിൽ വിവരങ്ങൾ ഇമെയിൽ മുഖാന്തരം അറിയിക്കണമെന്ന നിർദേശവും ട്വിറ്റർ നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com