Tuesday, April 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമലങ്കര മാർത്തോമാ സുറിയാനി സഭയുടെ യൂറോപ്പ് സോണൽ സമുച്ചയത്തിന്റെ കൂദാശയും പൊതു സമ്മേളനവും

മലങ്കര മാർത്തോമാ സുറിയാനി സഭയുടെ യൂറോപ്പ് സോണൽ സമുച്ചയത്തിന്റെ കൂദാശയും പൊതു സമ്മേളനവും

ലണ്ടൻ: യുകെ യിലെ മലങ്കര മാർത്തോമാ സഭയുടെ വളർച്ചയ്ക്ക് മറ്റൊരു നാഴിക്കല്ലുകൂടി. ആധ്യാത്മീയ മേഖലയിലെ പുരോഗതിയുടെ വസന്തകാലത്തിൽ എത്തിനിൽക്കുന്ന മലങ്കര മാർത്തോമാ സുറിയാനി സഭയുടെ യുകെ യൂറോപ്പ് സോൺ ഹീത്രോ വിമാനത്താവളത്തിനോടടുത്തു പണികഴിപ്പിച്ച സോണൽ ആസ്ഥാന സമുച്ചയത്തിന്റെയും അരമനയുടേയും കൂദാശയും സമർപ്പണ ശുശ്രൂഷയും മാർച്ച് 4നു രാവിലെ 9.30നു നടക്കും.

സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തെയോഡേഷ്യസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഭദ്രാസന അധ്യക്ഷൻ റൈറ്റ്. റവ. ഡോ . ഐസക് മോർ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ സഹ കാർമ്മികത്വത്തിലും ആണു കർമം നടക്കുന്നത്. തുടർന്ന് Tudor Park Sports & Leisure Centre, Feltham , (TW13 7EF )- ൽ രാവിലെ 11 മണി മുതൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ഫെൽത്തം / ഹെസ്റ്റൺ എം.പി സീമാ മൽഹോത്രയും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കുന്നതിനോടൊപ്പം സഭയുടെ യുകെ യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴുള്ള ഇരുപതു ഇടവകകളിൽ നിന്നുള്ള വൈദീകരുടേയും വിശ്വാസികളുടെയും സാന്നിധ്യം പ്രസ്തുത സമ്മേളനത്തിന് നിറപ്പകിട്ടേകും. പ്രസ്തുത ചടങ്ങിന് ഏവരെയും സംഘാടക സമതി സ്വാഗതം ചെയ്യുന്നു”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments