THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, June 30, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊറോണ ബാധിച്ച് മരിച്ചു

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊറോണ ബാധിച്ച് മരിച്ചു

മലപ്പുറത്തെ വാഴക്കാട് പഞ്ചായത്തിൽ മാതാപിതാക്കളും മകനും ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേർ കൊറോണ ബാധിച്ച് മരിച്ചു. ചെറുവായൂർ കണ്ണത്തൊടി ലിമേഷും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമർ, ലീല എന്നിവരുമാണ് മരിച്ചത്.

കൊറോണ ചികിത്സയിലായിരിക്കെ ഏപ്രിൽ 28 നാണ് ലിമേഷ് മരിച്ചത്. തുടർന്ന് ഏപ്രിൽ 30 ന് അച്ഛനും ചികിത്സയിലിരിക്കെ മരിച്ചു. കൊറോണ സ്ഥിരീകരിച്ച അമ്മ ലീല കഴിഞ്ഞ ദിവസമാണ് മരിച്ചത്. എന്നാൽ ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

അതേസമയം ജില്ലയിൽ കൊറോണ വ്യാപനം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ മലപ്പുറത്തെ പത്ത് സ്ഥലങ്ങളിൽ കൂടി ജില്ലാ കളക്ടർ നിരോധനാജ്ഞപുറപ്പെടുവിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ , പുൽപ്പറ്റ , എടക്കര, മൂർക്കനാട് എന്നീ തദ്ദേശ സ്വയംഭരണ പരിധിയിലാണ് നിരോധനാജ്ഞ. ഇന്ന് രാത്രി ഒൻപത് മുതൽ 19 വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. മലപ്പുറത്ത് ഇന്ന് 4,405 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 35 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments