THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിൻമാറി

റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിൻമാറി

പാരീസ്: ഫ്രഞ്ച് ഓപ്പണിൽ നിന്ന് സ്വിസ് താരം റോജർ ഫെഡറർ പിൻമാറി. മറ്റിയോ ബറേറ്റിനിയുമായി തിങ്കളാഴ്ച ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ഒരുങ്ങുന്നതിനിടെയാണ് പിൻമാറ്റം. ആരോഗ്യ കാരണങ്ങളാലാണ് തീരുമാനമെന്ന് ഫെഡറർ ട്വിറ്ററിൽ വ്യക്തമാക്കി. മുട്ടിന് നടത്തിയ സർജറിക്കും ഒരു വർഷത്തെ വിശ്രമത്തിനും ശേഷം തന്റെ ശരീരം കൂടി ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്ന് ഫെഡറർ കുറിച്ചു. ആരോഗ്യം വീണ്ടെടുക്കുന്നതിന് ധൃതി കാട്ടാവുന്ന അവസ്ഥയിലല്ലെന്നും ഫെഡറർ കൂട്ടിച്ചേർത്തു. ആരോഗ്യ വിദഗ്ധരുടെ ഉപദേശം കൂടി കണക്കിലെടുത്താണ് പിൻമാറ്റമെന്നും അദ്ദേഹം പറഞ്ഞു.

കോർട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത് ആവേശം നൽകുന്ന അനുഭവമായിരുന്നു. ഒപ്പം മൂന്ന് മാച്ചുകൾ സ്വന്തമാക്കാൻ കഴിഞ്ഞതിലും ഫെഡറർ സന്തോഷം പ്രകടിപ്പിച്ചു. 20 ഗ്രാൻഡ് സ്ലാമുകൾ നേടിയ താരമാണ് 39 കാരനായ ഫെഡറർ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments