THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, December 7, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഫോമാ ദ്വൈമാസികയ്ക്ക് പേര് "അക്ഷര കേരളം"

ഫോമാ ദ്വൈമാസികയ്ക്ക് പേര് “അക്ഷര കേരളം”

വാഷിംഗ്‌ടൺ: ഫോമയുടെ നേത്യത്വത്തിൽ ആരംഭിക്കുന്ന ദ്വൈമാസികയ്ക്ക് അക്ഷര കേരളം എന്ന് പേര് തെരെഞ്ഞടുത്തു. വളരെ ആവേശകരമായ നാമ നിർദ്ദേശ മത്സരത്തിനൊടുവിൽ, മാസികയുടെ മുഖ്യ പത്രാധിപർ തമ്പി ആന്റണി നിർദ്ദേശിച്ച പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മാസികയ്ക്ക് ഉചിതമായ പേര് നിർദ്ദേശിക്കുന്നതിനു നടത്തിയ മത്സരത്തിൽ നിരവധി പേർ പങ്കെടുക്കുകയും, പേരുകൾ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും ഫോമാ നിർവ്വാഹക സമിതി അഭിനന്ദിക്കുയും നന്ദി അറിയിക്കുകയും ചെയ്തു. ഫോമാ ദ്വൈമാസികയിൽ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ച് ഫോമയുടെ മലയാള ഭാഷയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, മാസിക കോർഡിനേറ്റർ സൈജൻ കണിയോടിക്കൽ, അക്ഷര കേരളം മുഖ്യ പത്രാധിപർ തമ്പി ആന്റണി, എന്നിവര്‍ അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments