THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ജി.സുകുമാരന്‍ നായരുടെ മകള്‍ എം.ജി വാഴ്സിറ്റി സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവച്ചു

ജി.സുകുമാരന്‍ നായരുടെ മകള്‍ എം.ജി വാഴ്സിറ്റി സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവച്ചു

തിരുവനന്തപുരം: എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മകള്‍ സുജാത എം.ജി വാഴ്സിറ്റി സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവച്ചു. സുകുമാരന്‍ നായർ മകളുടെ സ്‌ഥാനമാനങ്ങൾക്കായി ഇടതുപക്ഷത്തിന്റെ പിന്തുണ തേടി ഒടുവിൽ നെഞ്ചത്ത് കുത്തി എന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജി. തുടന്നാണ്‌ വിവാദങ്ങൾക്ക് താത്പര്യമില്ല എന്ന് ചൂണ്ടിക്കാട്ടി മകളുടെ രാജിയെക്കുറിച്ച് പ്രത്യേക പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

മകളുടെ നിയമനത്തിനായി സര്‍ക്കാരിനെയോ രാഷ്ട്രീയനേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയിലാണ് മകള്‍ക്ക് സ്ഥാനം ലഭിച്ചതെന്നും വെളളാപ്പളളി നടേശന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments