ലക്‌നൗ : പ്രയാഗ്രാജിലെ ഫുൾപൂരിൽ ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോപ്പറേറ്റീവ് ലിമിറ്റഡിലുണ്ടായ(ഐഎഫ്എഫ്‌സിഒ) വാതക ചോർച്ചയിൽ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. അസിസ്റ്റന്റ് മാനേജർ വിപി സിംഗ്, ഡെപ്യൂട്ടി മാനേജർ അഭയനന്ദൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അമോണിയ വാതകമാണ് ചോർന്നത്.

ഐഎഫ്എഫ്‌സിഒയുടെ യൂറിയ നിർമ്മാണ യൂണിറ്റിലാണ് അപകടം നടന്നത്. പ്ലാന്റ് നമ്പർ 2 ൽ അർദ്ധരാത്രിയോടെയാണ് അമോണിയ വാതക ചോർച്ച ഉണ്ടായത്. പ്ലാന്റിന്റെ ബാധിത യൂണിറ്റ് അടച്ചതായും ചോർച്ച നിർത്തിയതായും അധികൃതർ അറിയിച്ചു. പ്ലാന്റിന് പുറത്തുള്ള ആരെയും ബാധിച്ചിട്ടില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.
