THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam നെടുമ്പാശ്ശേരിയില്‍ മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരിയില്‍ മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് ആറ് പാക്കറ്റ് ജ്യൂസ് പിടിച്ചെടുത്തതായി കസ്റ്റംസ് വ്യക്തമാക്കി. ഒരു കോടി വിലവരുന്ന രണ്ട് കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

അസിസ്റ്റന്റ് കമ്മിഷണര്‍ മൊയ്തീന്‍ നയന, സൂപ്രണ്ടുമാരായ ഷീല, മീന റാം സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വര്‍ണം പിടികൂടിയത്. രഹസ്യവിവരത്തിന്റൈ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ജ്യൂസില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments