മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1.84 കോടിയുടെ സ്വർണ്ണം പിടികൂടി. എയർ പോർട്ട് എയർ ഇന്റലിജൻസ് വിഭാഗമാണ് മൂന്ന് ദിവസങ്ങളിലായി 5 വിവിധ കേസുകളിലായി മൊത്തം ഒരു കോടി 84 ലക്ഷം രൂപ വില വരുന്ന 3664 ഗ്രാം സ്വർണം പിടിച്ചെടുത്തത്.

15 ന് ദുബായിൽ നിന്നും എത്തിയ കാസർകോട് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിൽ നിന്നാണ് നിന്നാണ് 370 ഗ്രാം സ്വർണം പിടിച്ചെടുത്തത്. 16 ന് ദുബായിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശികളായ, സാലി എന്ന യാത്രക്കാരിൽ നിന്നും 707.10 ഗ്രാമും, അനസ് എന്ന യാത്രക്കാരിൽ നിന്നും 960.8 ഗ്രാമും സ്വർണം പിടിച്ചെടുത്തു. 17 ന് ദുബായിൽ നിന്നും എത്തിയ കാസർകോട് സ്വദേശിയായ, അൻവർ എന്ന യാത്രക്കാരിൽ നിന്നും 601 ഗ്രാമും സ്വർണവും കടലുണ്ടി ഷിബുലാൽ എന്ന യാത്രക്കാരനിൽ നിന്ന് 1025 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

ഡെപ്യൂട്ടി കമ്മീഷണർ വാഗിഷ് കുമാർ സിംഗിന്റെയും അസിസ്റ്റന്റ് കമ്മീഷണർ സുരേന്ദ്ര നാഥിന്റേയും നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എം പ്രകാശ്, കെ എം ജോസ്, സത്യമെന്ദ്ര സിങ്, ആശ എസ്, ഇജി. ഗണപതി പോറ്റി, ഇൻസ്‌പെക്ടർമാരായ സുധീർ കുമാർ, യാസിർ അറാഫത്, നരേഷ് ജി, മിനിമോൾ വി സി, യോഗേഷ് യാദവ്, രാമേന്ദ്ര സിംഗ്, സഞ്ജീവ് കുമാർ ഹവിൽദാർമാരായ ഫ്രാൻസിസ്, അശോകൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചെടുത്തത്.