THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഗൗരിയമ്മ അന്തരിച്ചതായി വ്യാജ വാർത്ത

ഗൗരിയമ്മ അന്തരിച്ചതായി വ്യാജ വാർത്ത

കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം. ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലാണ് ഗൗരിയമ്മക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ഇടത് അനുഭാവികള്‍ ഉള്‍പ്പെടെ ഇത്തരം പോസ്റ്റുകള്‍ പങ്കുവെച്ചതോടെ വാട്‌സാപ്പുകളിലേക്കും ഇവ പ്രചരിച്ചുതുടങ്ങി. എന്നാല്‍ പ്രചാരണം തെറ്റാണെന്ന് മനസിലായതോടെ ചിലര്‍ പോസ്റ്റുകള്‍ പിന്‍വലിച്ചെങ്കിലും ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകളും കുറിപ്പുകളുമൊക്കെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

അതേസമയം, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഗൗരിയമ്മ. ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നാളെ രാവിലെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പനിയും ശ്വാസതടസവും രൂക്ഷമായതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വ്യാഴാഴ്ച ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുമ്പാണ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് ഗൗരിയമ്മ താമസം മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments