തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. നിയമസഭ അടിയന്തരമായി ചേരേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചത്. സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കാനും കാര്‍ഷിക സമരത്തിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായിരുന്നു നീക്കം.

എന്നാൽ ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഗവർണറുടെ ശ്രമം ബിജെപിയുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനുള്ളതാണെന്നും കോൺഗ്രസ് ആരോപിച്ചു. എന്തു ചർച്ച ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവർണർ അല്ലെന്നും മന്ത്രിസഭയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി.
