THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, November 30, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf 4,00,000 വാക്സിനുകൾ ബഹ്‌റൈനിൽ എത്തിച്ച് ഗൾഫ് എയർ

4,00,000 വാക്സിനുകൾ ബഹ്‌റൈനിൽ എത്തിച്ച് ഗൾഫ് എയർ

മനാമ: റഷ്യയിൽ നിന്നും ചൈനയിൽ നിന്നും 4,00,000 വാക്സിനുകൾ ബഹ്റൈനിലേക്ക് എത്തിച്ച് ഗൾഫ് എയർ. ചൈനയിൽ നിന്ന് 300,000 ഡോസ് സിനോഫാർം കോവിഡ് വാക്സിനും റഷ്യയിൽ നിന്ന് 100,000 ഡോസ് സ്പുട്നിക് V കോവിഡ് -19 വാക്സിനുമാണ് ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ എത്തിച്ചത്.

ഗൾഫ് എയർ ബഹ്‌റൈനിലേക്കുള്ള വാക്സിൻ കയറ്റുമതിയെയും വൈറസ് ലഘൂകരണ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതായും ഭക്ഷണവും വൈദ്യസഹായങ്ങളും എത്തിക്കുന്നതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments