THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'നല്ല റോഡുണ്ടാക്കി എന്നതിനേക്കാൾ അപ്പുറമാണ് അന്തസായി കിടക്കാൻ ശ്‌മശാനം ഉണ്ടെന്ന് പറയുന്നതും'

‘നല്ല റോഡുണ്ടാക്കി എന്നതിനേക്കാൾ അപ്പുറമാണ് അന്തസായി കിടക്കാൻ ശ്‌മശാനം ഉണ്ടെന്ന് പറയുന്നതും’

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച ​ഗ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചു എന്ന മേയറുടെ പോസ്റ്റ് വിവാദമായിരുന്നു. ആര്യാ നിങ്ങളാണ് ശരി… ആധുനിക കേരളത്തിന് നിങ്ങളിൽ പ്രതീക്ഷയുണ്ട്… നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം എന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിൻറെ പൂർണ രൂപം:

നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്കൂളുണ്ടാക്കി,നല്ല ആശുപത്രിയുണ്ടാക്കി,റേഷൻ ഷോപ്പിൽ നല്ല ഭക്ഷ്യ പദാർത്ഥങ്ങളുണ്ട്,കുടംബശ്രി ഹോട്ടലുകളിൽ നല്ല ഭക്ഷണമുണ്ട്..എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കിൽ അതിനേക്കാൾ അപ്പുറമാണ്..മരിച്ചു കഴിഞ്ഞാൽ ഇവിടെ അന്തസായി കിടക്കാൻ ഒരു പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതും…അല്ലെങ്കിൽ ഈ മഹാമാരിയുടെ കാലത്ത് ഉത്തരേന്ത്യയിലേ തെരുവുകളിൽ ശവങ്ങൾ ഊഴം കാത്തു കിടക്കുന്നതുപോലെ കിടക്കേണ്ടി വരും…സ്വന്തക്കാരുടെ ശവങ്ങൾ സൈക്കളിലുന്തി തളർന്ന് വഴിയരികിൽ ഹൃദയം തകർന്ന് ഇരിക്കേണ്ടി വരും…പ്രിയപ്പെട്ട അനിയത്തി ആര്യാ നിങ്ങളാണ് ശരി …ആധുനിക കേരളത്തിന് നിങ്ങളിൽ പ്രതീക്ഷയുണ്ട്…നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം…💪💪💪..

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments