THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഹത്തയിൽ വൻ ടൂറിസം വികസന പദ്ധതികൾക്ക്‌ തുടക്കം കുറിക്കുന്നു

ഹത്തയിൽ വൻ ടൂറിസം വികസന പദ്ധതികൾക്ക്‌ തുടക്കം കുറിക്കുന്നു

ദുബൈ: എമിറേറ്റിലെ മലയോര മേഖലയായ ഹത്തയില്‍ വന്‍ ടൂറിസം പദ്ധതി വരുന്നു. യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായ പുതിയ പദ്ധതി പ്രഖ്യാപിച്ചത്​.

പുതിയ തടാകം, ടൂറിസ്​റ്റ്​ ബീച്ച്‌​, ഗതാഗത സംവിധാനം, ദൈര്‍ഘ്യമേറിയ പര്‍വതനടപ്പാത എന്നിവയടങ്ങിയതാണ്​ പദ്ധതി. ഇതിന്​ പുറമെ ഹോട്ടല്‍ സൗകര്യങ്ങളും 120 കി.മീറ്റര്‍ സൈക്കിള്‍ പാതയും നിര്‍മിക്കും.

ഹത്തയിലെ വി​കസനപ്രവര്‍ത്തനങ്ങള്‍ക്ക്​ മേല്‍നോട്ടം വഹിക്കാന്‍​ പ്രത്യേക സ്​ഥിരം കമ്മിറ്റിയെ നിശ്ചയിച്ചതായും ശെശഖ്​ മുഹമ്മദ്​ അറിയിച്ചു. ഹത്തയിലെ ജനങ്ങള്‍ക്ക് പ്രയോജനകരവും യു.എ.ഇയിലെ കുടുംബങ്ങള്‍ക്ക് വിനോദസഞ്ചാര കേന്ദ്രമാകുന്നതുമായ സംയോജിത സാമ്ബത്തികമാതൃക നിര്‍മിക്കുകയാണ് ലക്ഷ്യം. എല്ലാ പ്രദേശങ്ങളും വികസിപ്പിക്കാന്‍ കൂടുതല്‍ പദ്ധതി ജനങ്ങള്‍ക്ക്​ ഉറപ്പുനല്‍കുന്നു. നമ്മുടെ രാജ്യത്തി​െന്‍റ ഭാവി ഏറ്റവും മികച്ചതായിരിക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേമം, ടൂറിസം, കായികപ്രവര്‍ത്തനങ്ങള്‍, സുസ്​ഥിരത എന്നീ നാല്​ പ്രധാനപ്പെട്ട അടിസ്​ഥാനങ്ങളെയാണ്​ പദ്ധതി ഉള്‍ക്കൊള്ളുന്നതെന്നും ആദ്യ അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതികളാണ്​ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. ഹത്തയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക്​ സാഹചര്യമൊരുക്കുന്നതാണിതെന്നും അദ്ദേഹം വ്യക്​തമാക്കി. ദുബൈ 2040 അര്‍ബണ്‍ മാസ്​റ്റര്‍ പ്ലാനി​െന്‍റ ഭാഗമായാണിത്​ രൂപപ്പെടുത്തിയത്​. അടിസ്​ഥാന സൗകര്യങ്ങളുടെയും വികസന പദ്ധതികളുടെയും വിപുലീകരണമാണ്​ അടുത്ത 20 വര്‍ഷത്തേക്കുള്ള പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​. ഹത്തയില്‍ സന്ദര്‍ശത്തിനിടെയാണ്​ ശൈഖ്​ മുഹമ്മദ്​ പദ്ധതി പ്രഖ്യാപനം നടത്തിയത്​.

ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ മക്​തൂം ബിന്‍ മുഹമ്മദ്​ ബിന്‍ റാദ്​ ആല്‍ മക്​തൂം, ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ്​ അഹ്​മദ്​ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂം തുടങ്ങിയവരും സന്ദര്‍ശനത്തില്‍ ശെശഖ്​ മുഹമ്മദിനെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments