THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news അവശ്യമരുന്നുകൾക്ക് 112ൽ വിളിക്കാം; ഹൈവേ പൊലീസ് വീടുകളിൽ മരുന്ന് എത്തിക്കും

അവശ്യമരുന്നുകൾക്ക് 112ൽ വിളിക്കാം; ഹൈവേ പൊലീസ് വീടുകളിൽ മരുന്ന് എത്തിക്കും

തിരുവനന്തപുരം: ലോക്ഡൗണിൽ അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്നവർക്ക് 112ൽ വിളിച്ച് സഹായം ആവശ്യപ്പെടാമെന്ന് നോഡൽ ഓഫീസർ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഹൈവേ പൊലീസ് നേരിട്ടെത്തി വീടുകളിൽ മരുന്ന് എത്തിക്കും. ​ഗ്രാമപ്രദേശങ്ങളിലും പൊലീസ് മരുന്ന് എത്തിക്കും. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ ഹൈവേ പൊലീസ് എത്തിക്കും. അടിയന്തിരഘട്ടങ്ങളിൽ മാത്രമേ അന്തർജില്ലാ യാത്രകൾ അനുവദിക്കൂ. സംസ്ഥാനത്ത് ഇന്ന് മുതലാണ് കൊവിഡ് ലോക്ഡൗൺ നിലവിൽ വന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത് എന്നാണ് നിർദ്ദേശം. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ നിലവിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments