മുംബൈ: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ (89) വിടവാങ്ങി. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് അദ്ദേഹം.ഹിന്ദി ചലച്ചിത്രലോകത്ത് ഗായകനായും സംഗീതസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

രാംപൂര്‍–സഹസ്വാന്‍ ഖരാനയിലെ അതികായരില്‍ പ്രമുഖനാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍.യുപിയിലെ ബദായൂനില്‍ സംഗീത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സംഗീത ലോകത്തെ നിരവധി പേര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
