THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ദൈവങ്ങൾക്ക്​ വോട്ടുണ്ടായി​രുന്നെങ്കിൽ അവർ ഇടതുപക്ഷത്തിന് വോട്ട്​ ചെയ്തേനേയെന്ന് കോടിയേരി

ദൈവങ്ങൾക്ക്​ വോട്ടുണ്ടായി​രുന്നെങ്കിൽ അവർ ഇടതുപക്ഷത്തിന് വോട്ട്​ ചെയ്തേനേയെന്ന് കോടിയേരി

കണ്ണൂർ: ദൈവങ്ങൾക്ക്​ വോട്ടുണ്ടായി​രുന്നെങ്കിൽ ഇത്തവണ അവരെല്ലാം ഇടതുപക്ഷത്തിന് വോട്ട്​ ചെയ്തേനേയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്​ണൻ.

ഓരോ പ്രദേശത്തെയും എല്ലാ ആരാധനാലയങ്ങളിലും വികസന പ്രവർത്തനങ്ങൾ നടത്തി. ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമേ അല്ല. മാത്രമല്ലശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയതും പിണറായി സർക്കാരാണെന്നും കോടിയേരി കോടിയേരി അവകാശപ്പെട്ടു. ശബരിമലയിലെ ആചാരലംഘനം തെരഞ്ഞെടുപ്പ് ദിവസം സജീവ ചർച്ചയായ സാഹചര്യത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

ജനങ്ങൾ തന്നെ ഏറ്റെടുത്ത ഒരു തെരഞ്ഞെടുപ്പാണിത്​. നിലവിൽ നൂറിലധികം സീറ്റ്​​ കിട്ടുമെന്നാണ് പ്രതീക്ഷ. മുൻകാലങ്ങളിൽ ഇടതുപക്ഷത്തിന്​ അനുകൂല വിധി എഴുതാത്ത ജില്ലകളിൽ പോലും ഇക്കുറി ഇടത്​ അനുകൂല തരംഗമാണെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments