THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം, ബൈഡന്‍ ഭരണകൂടം വാക്‌സിൻ നിലപാട് മാറ്റിയേക്കും

ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം, ബൈഡന്‍ ഭരണകൂടം വാക്‌സിൻ നിലപാട് മാറ്റിയേക്കും

വാഷിംഗ്ടണ്‍: കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയില്‍ അസംസ്‌കൃതവസ്തുക്കള്‍ കിട്ടാത്തതുമൂലം വാക്‌സിന്‍ നിര്‍മാണവും മന്ദഗതിയിലാണ്. യു.എസില്‍നിന്ന് കയറ്റുമതി ഇല്ലാത്തതാണ് പ്രധാനകാരണം. ഈ സാഹചര്യത്തിൽ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററിലൂടെ സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്‌തുകള്‍ കയറ്റുമതി ചെയ്യാന്‍ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം വര്‍ദ്ധിക്കുന്നു. കൊവിഡ് രൂക്ഷമായ ഇന്ത്യയിലേക്കും ബ്രസീലിലേക്കും ആവശ്യമായ വാക്‌സിനും മറ്റു മരുന്നുകളും എത്തിക്കണമെന്ന് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് മൈറോണ്‍ ബ്രില്യന്റ് ആവശ്യപ്പെട്ടു. അമേരിക്കക്ക് ആവശ്യമായ വാക്‌സിന്‍ ജൂണിനുള്ളില്‍ രാജ്യത്ത് നിര്‍മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ലോകത്ത് ആരും സുരക്ഷിതരല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അസംസ്‌കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ആവശ്യം മനസിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യു.എസ്. നേരത്തേ ഉറപ്പുനല്‍കിയിരുന്നു. അമേരിക്കയുടെ പ്രതിരോധ ഉൽപാദനനിയമ (ഡി.പി.എ.)പ്രകാരം ആഭ്യന്തര ഉപയോഗത്തിന് പ്രഥമപരിഗണന നല്‍കുന്നതിനാലാണ് കയറ്റുമതിയില്‍ നിയന്ത്രണം വന്നതെന്നും യു.എസ്. ഇന്ത്യയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments