THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഗാര്‍ഹിക തൊഴിലാളികളുടെ നിയമപരിരക്ഷയ്ക്ക് കൈകോര്‍ത്ത് ഇന്ത്യയും കുവൈറ്റും

ഗാര്‍ഹിക തൊഴിലാളികളുടെ നിയമപരിരക്ഷയ്ക്ക് കൈകോര്‍ത്ത് ഇന്ത്യയും കുവൈറ്റും

കുവൈറ്റ് സിറ്റി: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും, കുവൈറ്റും ഒപ്പിട്ടു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും, കുവൈറ്റ് വിദേശകാര്യമന്ത്രി ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയും ധാരണാപത്രത്തെ സ്വാഗതം ചെയ്തു. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്, കുവൈറ്റ് വിദേശകാര്യ സഹമന്ത്രി മജ്ദി അഹമ്മദ് അല്‍ ദഫിരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ധാരണാപത്രം ഒപ്പിട്ടതിലൂടെ കുവൈറ്റിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിയമപരമായ ചട്ടക്കൂടിന്റെ പരിധിയില്‍ വരും. ഇതുവഴി ഇവര്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. ഒപ്പം അവരുടെ നിയമനത്തെ കാര്യക്ഷമമാക്കുകയും അവർക്ക് നിയമ പരിരക്ഷ നൽകുകയും ചെയ്യും. കൂടാതെ, നിശ്ചിത കാലയളവില്‍ അവലോകനത്തിനും വിലയിരുത്തലിനുമായി ഒരു സംയുക്ത കമ്മിറ്റി രൂപീകരിച്ച് ധാരണപത്രം നടപ്പാക്കുന്നത് സംബന്ധിച്ച് വാർഷിക ചര്‍ച്ചകള്‍ നടത്താനും വ്യവസ്ഥ ചെയ്യുന്നുണ്ട്.

ആരോഗ്യമേഖല, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസ മേഖല, വിവരസാങ്കേതിക മേഖല, ഊര്‍ജ്ജരംഗം, സാമ്പത്തികരംഗം തുടങ്ങിയ മേഖലകളുടെ പുരോഗതിയ്ക്കു വേണ്ടിയുള്ള പദ്ധതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രമടക്കം ഇതുവരെ 34 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments