THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ബഹ്‌റൈൻ; നന്ദി അറിയിച്ച് ഇന്ത്യ

ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ബഹ്‌റൈൻ; നന്ദി അറിയിച്ച് ഇന്ത്യ

മനാമ: ഇന്ത്യയുടെ നിലവിലെ കോവിഡ് സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും, ഓക്സിജനും എത്രയും വേഗം എത്തിക്കുമെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷത വഹിക്കുന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ഇന്ത്യയുടെ കോവിഡിനെതിരായ പോരാട്ടത്തിന് മന്ത്രിസഭ പിന്തുണ നൽകി.

ലോകം മുഴുവനും കോവിഡ് പ്രതിസന്ധി നേരിടുമ്പോൾ ബഹ്‌റൈൻ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഇന്ത്യ നന്ദി അറിയിച്ചു. ബഹ്‌റൈൻ മന്ത്രിസഭയുടെ ഈ തീരുമാനത്തെ ഇന്ത്യ അഭിനന്ദിക്കുകയും ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് നന്ദി പറയുകയും ചെയ്തു. മനാമയിലെ ഇന്ത്യൻ എംബസി നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യ ബഹ്റൈനോടുള്ള നന്ദി പ്രകടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments