THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊറോണ രോഗികളുടെ എണ്ണത്തിൽ ഏറ്റവും അധികം വർദ്ധന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ

കൊറോണ രോഗികളുടെ എണ്ണത്തിൽ ഏറ്റവും അധികം വർദ്ധന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി: രാജ്യത്ത് 24 സംസ്ഥാനങ്ങളിൽ കൊറോണ പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ അധികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളവും കർണാടകയും ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഉയർന്നു തന്നെയാണെന്നും മഹാരാഷ്ട്രയും ഡൽഹിയും ഉൾപ്പെട്ട സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിൽ കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം, കണ്ണൂർ ജില്ലകളിലാണ് രണ്ടാഴ്ചയിൽ രോഗബാധ വർദ്ധിച്ചത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ഒഡീഷ, ഹരിയാന, ഉത്തരാഖണ്ഡ്, ബിഹാർ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ ഓരോ ദിവസം കഴിയുന്തോറും കൂടുകയാണെന്നും കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു.

ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ കൊറോണയുടെ മൂന്നാം തരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ അഡ്വൈസർ കെ. വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കുകയാണെങ്കിൽ ഒരിടത്തും മൂന്നാം തംരംഗം ഉണ്ടാകില്ല. പ്രദേശികതലം, ജില്ലകൾ, സംസ്ഥാനങ്ങൾ തുടങ്ങിയ എല്ലായിടത്തും എത്രത്തോളം ഫലപ്രദമായി പ്രതിരോധം നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments