THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് കടക്കുന്നു; 2023 മരണം

ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് കടക്കുന്നു; 2023 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോടടുക്കുന്നു. തുടർച്ചയായ ഏഴാമത്തെ ദിവസമാണ് രാജ്യത്ത് പ്രതിദിനം രണ്ട് ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 2,95,041 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,56,16,130 ആയി ഉയർന്നു. നിലവിൽ ഇരുപത്തിയൊന്ന് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2023 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,82,553 ആയി.

ഇന്നലെ 1,67,457 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം രാജ്യത്ത് 16,39,357 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇതുവരെ 27,10,53,392 സാംപിളുകൾ പരിശോധിച്ചു.മഹാരാഷ്ട്രയിൽ മാത്രം 62,097 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 39.6 ലക്ഷം ആയി. അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ആകെ 13,01,19,310 പേർ വാക്‌സിൻ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments