THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യയിൽ കോവിഡ് പ്രതിദിന കേസുകൾ സർവകാല റെക്കോഡിൽ

ഇന്ത്യയിൽ കോവിഡ് പ്രതിദിന കേസുകൾ സർവകാല റെക്കോഡിൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരുലക്ഷത്തിലധികം കോവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 1,52,879 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,33,58,805 ആയി. 1,20,81,443 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 90,584 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ 11,08,087 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ആക്ടീവ് കേസുകളും മരണനിരക്കും വർധിച്ച് വരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡിനെ തുടർന്ന് 839 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,69,275 ആയി ഉയർന്നു.

തുടർച്ചയായി ആറാം ദിവസമാണ് പ്രതിദിന കണക്ക് ഒരു ലക്ഷത്തിലേറെ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ജനങ്ങൾക്കിടയിൽ വാക്‌സിൻ വിമുഖത തുടരുന്നതിനാൽ വാക്‌സിനേഷൻ വർദ്ധിപ്പിക്കുന്നതോടൊപ്പം ബോധവത്കരണവും നടത്തണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യങ്ങളിലൊന്നാണ് രാജ്യത്ത് നടപ്പാക്കപ്പെടുന്നത്. ഇതുവരെ പത്തുകോടിയിലധികം പേർ രാജ്യത്ത് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച് 85 ദിവസത്തിനിടെയാണ് രാജ്യത്ത് ഇത്രയധികം പേർക്ക് വാക്സിൻ നല്‍കിയത്. ഇതോടെ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

നിലവിലെ കണക്കുകൾ അനുസരിച്ച് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 72% മഹാരാഷ്ട്ര, ഛത്തീസ്ഗ്ഡ്, ഉത്തർപ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments