THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതർ മൂന്ന് ലക്ഷം കടന്നു; ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്

ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതർ മൂന്ന് ലക്ഷം കടന്നു; ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. പ്രതിദിന കൊവിഡ് ബാധ ഇതാദ്യമായി മൂന്നുലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,59,30,965 ആയി. ഇന്ത്യയിലേത് ലോകത്തെ ഏറ്റവും ഉയർന്ന് പ്രതിദിന രോഗബാധയാണ്.

രോഗമുക്തി നിരക്കിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 1,34,54,880 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 1,78,841 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 2,104 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 1,84,657 ആയി.

നിലവിൽ 22,91,428 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ഡൽഹി, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, രാജസ്ഥാൻ,ഉത്തർ പ്രദേശ് തുട‌ങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് ബാധ രൂക്ഷമാണ്. അതേസമയം രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 13,23,30,644 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആഗോളതലത്തിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ലോകത്തെ ആകെ കോവിഡ് ബാധിതർ 14 കോടി കടന്നു. ആകെ മരണസംഖ്യ മുപ്പത് ലക്ഷത്തിഅൻപതിനായിരം കടന്നു. പന്ത്രണ്ട് കോടിയിലേറെ പേർ രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments